ബസ്സുകളില്‍ കയറി മോഷണം നടത്തുന്ന യുവതിയെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി

165

കൊച്ചി: ആലുവയില്‍ തിരക്കുള്ള ബസ്സുകളില്‍ കയറി മോഷണം നടത്തുന്ന യുവതിയെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി. യാത്രക്കാരിയുടെ ബാഗില്‍ നിന്ന് പണം എടുക്കാന്‍ ശ്രമിക്കവേ കൈയോടെ പിടികൂടുകയായിരുന്നു.
സേലം സ്വദേശിനി ശെല്‍വിയാണ് പിടിയിലായത്. ആലുവ യൂസി കോളേജിനടത്ത് വെച്ച് ബസ് യാത്രക്കാരിയുടെ ബാഗ് മുറിക്കുന്നത് മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതോടെ ഇവര്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി. ബാഗില്‍ 32,500 രൂപയുണ്ടായിരുന്നു. മുമ്പ് ഇത്തരത്തില്‍ മൂന്ന് കവര്‍ച്ച ഇവര്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പറവൂരില്‍ വാടകക്ക് താമസിച്ചായിരുന്നു കവര്‍ച്ച നടത്തിയരുന്നത്. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.