പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു.

195

ന്യൂഡല്‍ഹി : പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ 23ന‌് തെരഞ്ഞെടുപ്പ‌് നടക്കും. കേരളത്തില്‍ ഒറ്റ ഘട്ടമായി നടക്കും. മാതാണഏഴു ഘട്ടങ്ങളായിട്ടാണ് തെരഞ്ഞടുപ്പ് . ഒന്നാം ഘട്ടം ഏപ്രില്‍ 11 നും, രണ്ടാം ഘട്ടം ഏപ്രില്‍ 18ന‌് , മൂന്നാം ഘട്ടം ഏപ്രില്‍ 23ന‌് , നാലാം ഘട്ടം 29ന‌് , അഞ്ചാം ഘട്ടം മെയ് 6ന‌് , ആറാം ഘട്ടം മെയ് 12 നു , ഏഴാം ഘട്ടം 19 ന എന്നിങ്ങനെ നടക്കും. വോട്ടെണ്ണല്‍ മെയ് 23ന‌്.22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് , കേരള, മേഘാലയ, മിസോറാം, നാഗാലാന്‍റ്, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, തമിഴനാട്, ഉത്തരാഖണ്ഡ്, ആന്‍റമാന്‍, ലക്ഷദ്വീപ് തുടങ്ങിയ 22 ഇടങ്ങളില്‍ ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും.

ഒന്നാം ഘട്ടം 20 സംസഥാനങ്ങളില്‍ 91 മണ്ഡലങ്ങളില്‍. രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങളിലെ 97 സീറ്റില്‍. മൂന്നാം ഘട്ടം 14 സംസ്ഥാനങ്ങളിലെ 150 മണ്ഡലങ്ങളില്‍. നാലാം ഘട്ടം 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളില്‍. അഞ്ചാം ഘട്ടം 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളില്‍. ആറാം ഘട്ടം 7 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍. ഏഴാം ഘട്ടം 8 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ എന്നിങ്ങനെ നടക്കും.

രാജ്യത്താകെ തൊണ്ണൂറു കോടി വോട്ടര്‍മാരാണുള്ളത്. 84.3 പുതിയ വോട്ടര്‍മാരുണ്ട്. അതില്‍ ഏട്ടരക്കോടി പേര്‍ 18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരാണ്. പത്തുലക്ഷം വോട്ടിങ് കേന്ദ്രങ്ങള്‍ ഈ വര്‍ഷം ആരംഭിച്ചതായി സുനില്‍ അറോറ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് ഒമ്ബത് ലക്ഷം ആയിരുന്നു. വിവിപാറ്റ്‌ യന്ത്രങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും ഉപയോഗിക്കും. വോട്ടിങ‌് യന്ത്രങ്ങളില്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കും. വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ ഉണ്ടാവും എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. പരിസ്ഥിതി സൗഹൃദ പ്രചരണമായിരിക്കണം ഇക്കുറി നടത്തേണ്ടത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നു . രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണി വരെ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചരണം പാടില്ല. പ്രശ്ന ബാധിത മേഖലകളില്‍ സുരക്ഷാ ശക്തിയാക്കും. പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കും . നവാഗത വോട്ടര്‍മാര്‍ക്ക് സംശയങ്ങള്‍ ദുരീകരിക്കാന്‍ 1950 എന്ന സൗജന്യ ടോള്‍ ഫ്രീ നന്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

NO COMMENTS