ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്

207

കാണ്‍പൂര്‍: ന്യൂസീലന്‍ഡിനെതിരായ പരമ്ബരയിലെ ആദ്യ ടെസ്റ്റില്‍ ടോസിന്റെ ഭാഗ്യം ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ അഞ്ഞൂറാമത്തെ ടെസ്റ്റാണിത്.
സ്പിന്നിനെ തുണയ്ക്കുന്ന കാണ്‍പൂരിലെ പിച്ച്‌ ആദ്യ ദിവസങ്ങളില്‍ ബാറ്റിങ്ങിന് അനുകൂലമായിരിക്കും എന്നാണ് വിലയിരുത്തല്‍. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ കൂടാതെ ആറ് ബാറ്റ്സ്മാന്‍മാരുമായാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്.രണ്ട് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമാണ് ബൗളിങ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉള്ളത്.

ടീം: ഇന്ത്യ- മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.
ന്യൂസീലന്‍ഡ്- മാര്‍ട്ടിന്‍ ഗപ്ടില്‍, ടോം ലാഥം, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്ലര്‍, ലൂക്ക് റോഞ്ചി, ബിജെ വാട്ട്ലിങ് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്റ്നര്‍, മാര്‍ക്ക് ക്രെയ്ഗ്, നീല്‍ വാംഗള്‍, ഇഷ് സോധി.

NO COMMENTS

LEAVE A REPLY