ഫു​ട്ബോ​ള്‍ ക​രി​യ​റി​ല്‍ 600 ഗോ​ള്‍ തി​ക​ച്ച്‌ – അർജന്റൈൻ താ​രം – ല​യ​ണ​ല്‍ മെ​സി.

184
Barcelona's Argentinian forward Lionel Messi celebrates his goal during the Spanish League football match between FC Barcelona and Levante UD at the Camp Nou stadium in Barcelona on April 27, 2019. (Photo by PAU BARRENA / AFP) (Photo credit should read PAU BARRENA/AFP/Getty Images)

മാ​ഡ്രി​ഡ്: ഫു​ട്ബോ​ള്‍ ക​രി​യ​റി​ല്‍ 600 ഗോ​ള്‍ തി​ക​ച്ച്‌ ബാ​ഴ്സ​ലോ​ണ​യു​ടെ അർജന്റൈൻ താ​രം ല​യ​ണ​ല്‍ മെ​സി. ചാ​ന്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്ബോ​ള്‍ സെ​മി ഫൈ​ന​ലി​ന്‍റെ ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍​പൂ​ളി​നെ​തി​രേ നേ​ടി​യ ര​ണ്ടാം ഗോ​ളോ​ടെ​യാ​ണ് മെ​സി 600 തി​ക​ച്ച​ത്.

മെ​സി​യു​ടെ സ​മ​കാ​ലീ​ന​നാ​യ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റെ​ണാ​ള്‍​ഡോ ക്ല​ബ്ബ് ഫു​ട്ബോ​ളി​ല്‍ 600 ഗോ​ള്‍ തി​ക​ച്ച അ​തേ ആ​ഴ്ച​യി​ല്‍​ത​ന്നെ​യാ​ണ് മെ​സി​യും അ​തേ നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടു​ന്ന​ത്. 2004 മു​ത​ല്‍ ക്ല​ബ്ബ് ഫു​ട്ബോ​ള്‍ ക​ളി​ക്കു​ന്ന മെ​സി 683 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് 600 ഗോ​ള്‍ തി​ക​ച്ച​ത്. എ​ല്ലാ ഗോ​ളു​ക​ളും ബാ​ഴ്സ​യ്ക്കു വേ​ണ്ടി​യാ​ണ്.

ഈ ​സീ​സ​ണി​ല്‍ ഇ​തു​വ​രെ​യാ​യി 46 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 48 ഗോ​ളു​ക​ളും 19 അ​സി​സ്റ്റു​ക​ളും താ​രം നേ​ടി​ക്ക​ഴി​ഞ്ഞു. ലാ​ലി​ഗ- 417, ചാ​ന്പ്യ​ന്‍​സ് ലീ​ഗ്-112, കോ​പ ഡെ​ല്‍​റേ-50, സ്പാ​നി​ഷ് സൂ​പ്പ​ര്‍ ക​പ്പ്-13, ഫി​ഫ ക്ല​ബ്ബ് വേ​ള്‍​ഡ് ക​പ്പ്-5, യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ്-3 എ​ന്നി​ങ്ങ​നെ​യാ​ണ് ബാ​ഴ്സ​യ്ക്കാ​യു​ള്ള മെ​സി​യു​ടെ ഗോ​ള്‍​വേ​ട്ട.

ആ​ദ്യ ഗോ​ള്‍ നേ​ടി കൃ​ത്യം 14 കൊ​ല്ല​ത്തി​നു​ശേ​ഷ​മാ​ണ് മെ​സി 600-ാം ഗോ​ള്‍ നേ​ടു​ന്ന​ത്. 2005 മേ​യ് ഒ​ന്നി​ന് അ​ല്‍​ബാ​സെ​റ്റെ​യ്ക്കെ​തി​രേ​യാ​യി​രു​ന്നു മെ​സി​യു​ടെ ആ​ദ്യ ഗോ​ള്‍. 2017 ഏ​പ്രി​ല്‍ 23-ന് ​റ​യ​ല്‍ മാ​ഡ്രി​ഡി​നെ​തി​രേ​യാ​ണു മെ​സി 500-ാം ഗോ​ള്‍ നേ​ടു​ന്ന​ത്. ആ​ദ്യ 100 ഗോ​ള്‍ തി​ക​യ്ക്കാ​ന്‍ മെ​സി​ക്ക് 188 മ​ത്സ​ര​ങ്ങ​ളും അ​ഞ്ചു വ​ര്‍​ഷം വേ​ണ്ടി​വ​ന്നെ​ങ്കി​ലും പി​ന്നീ​ട് സൂ​പ്പ​ര്‍​മാ​ന്‍ വേ​ഗ​ത്തി​ല്‍ പാ​ഞ്ഞാ​ണ് മെ​സി ഗോ​ളു​ക​ള്‍ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

801 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​ണ് റൊ​ണാ​ള്‍​ഡോ 600 ഗോ​ള്‍ നേ​ട്ടം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യ 100 ഗോ​ള്‍ തി​ക​യ്ക്കാ​ന്‍ 277 മ​ത്സ​ര​ങ്ങ​ള്‍ വേ​ണ്ടി​വ​ന്നു.

NO COMMENTS