മലയാളി ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ക്രിക്കറ്റ് സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി

235

കൊച്ചി• മലയാളി ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ക്രിക്കറ്റ് സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. ഐഎസ്‌എല്‍ മൂന്നാം സീസണിന് മുന്നോടിയായി ടീമിനെയും ടീമിന്റെ പുതിയ പ്രമോട്ടര്‍മാരെയും പരിചയപ്പെടുത്തുന്നതിനായാണ് ടീം ഉടമകളിലൊരാള്‍കൂടിയായ സച്ചിന്‍ കൊച്ചിയിലെത്തിയത്. സീസണിന് മുന്നോടിയായുള്ള വിദേശപരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നു തായ്ലന്‍ഡിലേക്കു പറക്കും. ടീമംഗങ്ങള്‍ക്കൊപ്പം ടീമിന്റെ പുതിയ സഹഉടമകളായ നിമ്മഗഡ്ഡ, പ്രസാദ്, ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ് എന്നിവരെയും സച്ചിന്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തി.കഴിഞ്ഞ വര്‍ഷം ഐഎസ്‌എല്‍ രണ്ടാം സീസണില്‍ വിദേശ പരിശീലനം നടത്താത്ത ഏക ടീമെന്ന വിശേഷണവുമായി കളത്തിലിറങ്ങി നിലംപരിശായതിന്റെ ക്ഷീണം മറന്നാണു ബ്ലാസ്റ്റേഴ്സ് ഇന്നു രാത്രി തായ്ലന്‍ഡിലേക്കു പറക്കുന്നത്.മലയാളികളുടെ ഓണാഘോഷവേളയില്‍ ബ്ലാസ്റ്റേഴ്സിന്റെ ആവേശം ആരാധകരുമായി പങ്കുവയ്ക്കുന്നതു മികച്ച യാത്രയയപ്പാണെന്നു ടീം മാനേജ്മെന്റ് കരുതുന്നു.നൂറ്റാണ്ടിന്റെ ഫുട്ബോള്‍ പാരമ്ബര്യമുള്ള തായ്ലന്‍ഡിലെ പ്രീമിയര്‍, ഒന്നാം ഡിവിഷന്‍ ടീമുകളുമായുള്ള മല്‍സരത്തിനാണു ബ്ലാസ്റ്റേഴ്സ് കോപ്പുകൂട്ടുന്നത്. നാഷനല്‍ ഫുട്ബോള്‍ ട്രെയിനിങ് സെന്ററില്‍ തായ് യൂത്ത് ടീമുമായുള്ള സൗഹൃദമല്‍സരത്തിനും സാധ്യതയുണ്ട്. രാത്രിയിലും പരിശീലനത്തിനു തായ്ലന്‍ഡിലെ പല ക്ലബ്ബുകളിലുംസോക്കര്‍ സ്കൂളുകളിലും സാധ്യതയുണ്ട്.മുഖ്യപരിശീലകന്‍ സ്റ്റീവ് കൊപ്പലിന്റെ നേതൃത്വത്തില്‍ കളിക്കളത്തിലെ വിവിധ ഫോര്‍മേഷനുകളുടെ പരിശീലനവും സന്നാഹ മല്‍സരങ്ങളില്‍ അവയുടെ പരീക്ഷണവുമാണു ലക്ഷ്യമിടുന്നത്. കോച്ചിങ് ലൈസന്‍സുള്ള ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്ക് ഇന്ത്യന്‍ ഗോളിമാരെ പരിശീലിപ്പിക്കും. രണ്ടാഴ്ചയാണു ടീം തായ്ലന്‍ഡി‍ല്‍ തങ്ങുക.

NO COMMENTS

LEAVE A REPLY