പഴയ തടിമില്ലുകൾക്ക് ലൈസൻസ് ; ആറു മാസം സമയം അനുവദിച്ചു

8

2002 ഒക്ടോബർ 30-ന് മുൻപ് തടിമിൽ നടത്തിയിരുന്നതും എന്നാൽ ലൈസൻസിനു വേണ്ടി അപേക്ഷിക്കാൻ സാധിക്കാതിരുന്നതുമായ മിൽ ഉടമകൾക്ക് ഇപ്പോൾ ലൈസൻസിന് അപേക്ഷിക്കാം.

ഈ ആവശ്യത്തിനുള്ള തടിമിൽ- മരാധിഷ്ടിത ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറി യിച്ചു. ഭേദഗതി ചട്ടങ്ങൾ 2023 നവംബർ നാല് മുതൽ പ്രാബല്യത്തിൽ വന്നു. ഈ തീയതി മുതൽ ആറ് മാസത്തിനകം ലൈസൻസ് ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്. നിർദ്ദിഷ്ട ഫോറത്തിൽ ബന്ധപ്പെട്ട അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ചെറുകിട മര വ്യവസായങ്ങൾ (കാറ്റഗറി 2), റബ്ബർ മരാധിഷ്ടിത വ്യവസായങ്ങൾ (കാറ്റഗറി 5, കാറ്റഗറി 7), ഇറക്കുമതി ചെയ്ത മരങ്ങൾ ഉപയോഗിക്കുന്ന വ്യവസായങ്ങൾ (കാറ്റഗറി 8), കാർപന്ററി തുടങ്ങവയിൽ വൈദഗ്ദ്ധ്യ പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ (കാറ്റഗറി 9), തെങ്ങ്തടി, പനയുടെ തടി തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ (കാറ്റഗറി 10) എന്നിവയ്ക്കുള്ള മെഷീൻ ഹോഴ്സ് പവർ വർദ്ധിപ്പിക്കുന്നതിന് സംസ്ഥാനതല കമ്മിറ്റിയുടെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി.

ലൈസൻസ് ഫീസിനോടൊപ്പം അടയ്ക്കേണ്ട വൺടൈം പേയ്മെന്റ് യൂണിറ്റുകൾക്കാണ് എന്നും പ്രസ്, പീലർ, സ്ലൈസർ എന്നിവ യ്ക്കുള്ളത് മാത്രമല്ല എന്നതും ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY