അഞ്ചംഗ നോട്ടിരട്ടിപ്പു സംഘം മലപ്പുറം പെരിന്തല്‍മണ്ണയില്‍ അറസ്റ്റിലായി

246

അഞ്ചംഗ നോട്ടിരട്ടിപ്പു സംഘം മലപ്പുറം പെരിന്തല്‍മണ്ണയില്‍ അറസ്റ്റിലായി. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രുപ സംഘം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മുടക്കുന്ന പണത്തിന് ഇരട്ടിത്തുകക്കുള്ള വ്യാജനോട്ടുകള്‍ വിതരണം ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയുമാണ് സംഘം ചെയ്യുന്നത്. കൊണ്ടോട്ടി സ്വദേശി മെഹ്ബുബ്,തിരുരങ്ങാടി സ്വദേശി ആബ്ദുള്ളക്കോയ,പാലക്കാട് സ്വദേശികളായ റിജാസ്, താഹിര്‍ അസ്ക്കര്‍, എന്നിവരാണ് അരസ്ററിലായത്.
നാലു ലക്ഷം രൂപയ്‍ക്ക് ഇരട്ടിത്തുകയുടെ വ്യാജനോട്ടുകള്‍ നല്‍കിയെന്ന പെരിന്തല്‍മണ്ണ സ്വദേശിയുടെ പരാതിയില്‍ നടത്തിയ അനവേഷണത്തിലാണ് സംഘം പിടിയിലായത്. തട്ടിപ്പിനുള്ള ഇരകളെ ഇടനിലക്കാര്‍ വഴിയാണ് കണ്ടെത്തുന്നത്.
സംഘം നല്‍കുന്ന നോട്ടുകെട്ടുകളുടെ മുകളില്‍ മാത്രം യഥാര്‍ത്ഥ നോട്ടുകളും ബാക്കി സ്കാന്‍ പ്രിന്‍റുകളുമാകും വയ്‍ക്കുക. ഇടപാടുകാരില്‍ നിന്നു യഥാര്‍ഥ നോട്ടുകള്‍ വാങ്ങിയ ശേഷം പൊലീസ് വരുന്നുണ്ടെന്ന് പറഞ്ഞ് മുങ്ങുകയാണ് സംഘത്തത്തിന്‍റ രീതി.
ഇടപാടുകാരാകട്ടെ പണം എണ്ണിനോക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കും. പിന്നീടാണ് തട്ടിപ്പിനെക്കുറിച്ച് മനസ്സിലാവുക. ഇത്തരക്കാര്‍ പരാതിയുമായി സമീപിക്കാറില്ലെന്ന് പൊലീസ് പറയുന്നു. പെരിന്തല്‍മണ്ണ സി ഐ സാജു എബ്രഹാം., എസ് ഐ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

NO COMMENTS

LEAVE A REPLY