കാലിത്തീറ്റ കുംഭകോണക്കേസിലെ വിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി

238

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിലെ വിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കേസില്‍ ഇന്ന് സിബിഐ പ്രത്യേക കോടതി വിധി പറയുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. ഡുംക ട്രഷറിയില്‍ നിന്നും വ്യാജ ബില്ലുകള്‍ നല്‍കി 3.76 കോടി തട്ടിയെടുത്ത കേസിലാണ് ലാലുപ്രസാദ് ഉള്‍പ്പെടെ 31 പേര്‍ പ്രതിയായിരിക്കുന്നത്.

NO COMMENTS