മെഡിക്കല്‍ കോളേജ് കോഴയില്‍ ഇനിയും തലകള്‍ ഉരുളുമെന്നു കുമ്മനം രാജശേഖരന്‍

190

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴയില്‍ ഇനിയും തലകള്‍ ഉരുളുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ ചിലര്‍ വ്യാപക പ്രചരണം നടത്തിയതായുള്ള ചില പരാതികള്‍ ഉണ്ട്. അവര്‍ ആരായാലും വെച്ചുപൊറുപ്പിക്കില്ല. സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിനേയും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണയേയും പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍നിന്നും ഒഴിവാക്കിയത് ഇതിനുദാഹരണമാണെന്നും കുമ്മനം പറഞ്ഞു.അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണു വി.വി.രാജേഷിനേയും, പ്രഫുല്‍ കൃഷ്ണയേയും പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍നിന്നും ഒഴിവാക്കിയത്. ഈയടുത്തായി പാര്‍ട്ടിക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നു വരികയും അതിനു കാരണക്കാരായവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ അതിന്‍റെ ചുവടുപിടിച്ച്‌ ബിജെപി ഒന്നടങ്കം മോശപ്പെട്ടവരുടെ പാര്‍ട്ടിയാണെന്നു വരുത്തിതീര്‍ക്കാന്‍ ചില ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടായിട്ടുണ്ട്. സംശുദ്ധവും മൂല്യാധിഷ്ഠിതവുമായ പ്രവര്‍ത്തനമാണ് ബിജെപി എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതിനെതിരെ ആരു പ്രവര്‍ത്തിച്ചാലും മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ വാഗ്ദാനം ചെയ്തതാണ്.
അങ്ങനെ വേണമെന്നാണു കേന്ദ്ര നേതൃത്വത്തിന്‍റേയും നിലപാട്. അതുകൊണ്ട് കേന്ദ്ര നേതൃത്വത്തിന് ബോധ്യപ്പെട്ടു തന്നെയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളും കൈക്കൊണ്ടത്. കുമ്മനം പറയുന്നു.

NO COMMENTS