കെ.എസ്.ആര്‍.ടി.സി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

166

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ യൂണിയനില്‍ ഉള്‍പ്പെട്ട അംഗങ്ങളെയാണ് സ്ഥലം മാറ്റിയത്. എറണാകുളം, കൊട്ടാരക്കര, കരുനാഗപ്പിള്ളി ഡിപ്പോകളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. കരുനാഗപ്പിള്ളി വെഹിക്കള്‍ സൂപ്പര്‍വൈസറെയും സ്ഥലം മാറ്റിയിട്ടുണ്ട്. ബുധനാഴ്ചത്തെ പണിമുടക്കില്‍ സര്‍വീസ് മുടങ്ങിയ ഡിപ്പോകളിലെ എംപാനല്‍ ജീവനക്കാരെയാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്. ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും സ്ഥലംമാറ്റ ഉത്തരവുകള്‍ വരാനിരിക്കുകയാണ്.
I

NO COMMENTS