ലോ​ക​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു​ല​ക്ഷം ക​ട​ന്നു.

89

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു​ല​ക്ഷം ക​ട​ന്നു. ലോ​ക​ത്തെ ആ​കെ മ​ര​ണ​ത്തി​ല്‍ പ​കു​തി​യി​ലേ​റെ മ​ര​ണ​ങ്ങ​ളും നാ​ല് രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഉ​ണ്ടാ​യ​ത്. അ​മേ​രി​ക്ക, സ്പെ​യി​ന്‍, ഇ​റ്റ​ലി, ഫ്രാ​ന്‍​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത്. ഇ​തി​ല്‍ അ​മേ​രി​ക്ക, സ്പെ​യി​ന്‍, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ 15000 ല്‍ ​ഏ​റെ പേ​ര്‍ മ​രി​ച്ചു. ഫ്രാ​ന്‍​സി​ല്‍ 12,210 പേ​ര്‍ മ​രി​ച്ചു. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ​യാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എണ്ണം ഏ​റ്റ​വും കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

എ​ന്നാ​ല്‍ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന​യി​ല്‍ 3,336 മ​ര​ണം മാ​ത്ര​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ലോ​ക​ത്ത് 1,639,772 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച 210 രാ​ജ്യ​ങ്ങ​ളി​ലാ​യി 36,120 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച​യും ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ മ​രി​ച്ച​ത്. ഇ​ന്ന് മാ​ത്രം അ​മേ​രി​ക്ക​യി​ല്‍ 1,219 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ ആ​കെ മ​ര​ണം 17,910 ആ​യി. 9,387 പേ​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൊ​റോ​ണ ക​ണ്ടെ​ത്തി​യ​തു മു​ത​ല്‍ ഇ​ന്നു​വ​രെ രാ​ജ്യ​ത്ത് 477,953 പേ​ര്‍​ക്ക് രോ​ഗം പി​ടി​പെ​ട്ടു.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ല്‍ ബ്രി​ട്ട​നി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ബ്രി​ട്ട​നി​ല്‍ ഇ​ന്ന് 953 മ​ര​ണ​മാ​ണ് സം​ഭ​വി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 8,931 ആ​യി. ഇ​റ്റ​ല​യി​ല്‍ 570 പേ​രും സ്പെ​യി​നി​ല്‍ 523 പേ​രും രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇ​റ്റ​ലി​യി​ല്‍ ആ​കെ മ​ര​ണം 18,849. സ്പെ​യി​നി​ല്‍ ആ​കെ മ​ര​ണം 15,970 ആ​യി ഉ​യ​ര്‍​ന്നു.

NO COMMENTS