പുതുച്ചേരിയിലെ പൊതുസ്ഥലങ്ങൾ വൃത്തിയാക്കിയില്ലെങ്കിൽ താൻ സ്ഥാനമൊഴിയുമെന്ന് ലഫ്. ഗവർണർ കിരൺ ബേദി

180

പുതുച്ചേരി ∙ ഒരു മാസത്തിനകം പുതുച്ചേരിയിലെ പൊതുസ്ഥലങ്ങൾ വൃത്തിയാക്കിയില്ലെങ്കിൽ താൻ സ്ഥാനമൊഴിഞ്ഞു ഡൽഹിയിലേക്കു തിരിച്ചു പോകുമെന്നു ലഫ്. ഗവർണർ കിരൺ ബേദിയുടെ മുന്നറിയിപ്പ്. ജിപ്മെറിൽ നടന്ന ചടങ്ങിലാണു കിരൺബേദി പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്നതിനു ജനങ്ങളുടെ സഹകരണം തേടിയത്.

സെപ്റ്റംബർ അവസാനത്തോടെ ശുചീകരണം പൂർത്തിയാക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ താൻ ഇവിടെ തുടരില്ല. ഇൗ വെല്ലുവിളി ഏറ്റെടുക്കാമോ എന്ന ചോദ്യത്തിനു തയാറാണെന്നു സദസ്സ് മറുപടി നൽകി.

NO COMMENTS

LEAVE A REPLY