വിക്കിയാണ് താരം; ഇതുവരെ കണ്ടത് മൂന്നുലക്ഷത്തിലധികം പേര്‍

207


കൊച്ചി: മനു ആന്റണി സംവിധാനം ചെയ്ത വിക്കി എന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. വിക്കി എന്ന നായയുടെ കഥയാണ് ഹ്രസ്വചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. നല്ലൊരു സന്ദേശമാണ് വിക്കി നല്‍കുന്നതെന്നതിനാല്‍ വിക്കി എന്ന നായ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാവുകയാണ്.
സ്വാതന്ത്ര്യദിനത്തില്‍ റീലീസ് ചെയ്ത ഹ്രസ്വ ചിത്രം ഇതുവരെ യൂട്യൂബില്‍ കണ്ടത് മൂന്ന് ലക്ഷത്തിനു മുകളില്‍ പേരാണ്. സ്വാതന്ത്ര്യമെന്നാല്‍ എന്താണെന്ന് വിക്കി നമുക്ക് കാണിച്ചു തരുന്നു.
യജമാനന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ വിക്കിയായി എത്തുന്നത് റെക്സ് എന്ന നായയാണ്. നന്നായി പരിശീലിപ്പിച്ച റെക്സ് ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.