സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നു ദിവസമാക്കി ചുരുക്കി ; 7,8,9 തിയതികളില്‍ നടക്കും

180

തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്ന് ദിവസമാക്കി ചുരുക്കി. ഡിസംബര്‍ 7, 8, 9 തിയതികളില്‍ ആലപ്പുഴ ജില്ലയിലാണ് മത്സരം നടക്കുക‍‍. ആദ്യമായാണ് മൂന്ന് ദിവസങ്ങളില്‍ സ്കൂള്‍ കലോത്സവം നടത്തുന്നത്. രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമായായിരിക്കും നടത്തുക. സ്റ്റേജിതര മത്സരങ്ങളായ കഥ, കവിത, കാര്‍ട്ടൂണ്‍, ചിത്രരചന തുടങ്ങിയവ ജില്ലാ തലത്തില്‍ നടത്തി ഇതിലെ മികച്ചവ സംസ്ഥാന തലത്തില്‍ പരിഗണിക്കാനാണ് തീരുമാനം. കായികമേളയും മൂന്ന് ദിവസം മാത്രമായി നടത്താനാണ് തീരുമാനം. ഒക്ടോബർ 26, 27, 28 തിയതികളിലായിരിക്കും കായികമേള.

NO COMMENTS