തനിക്കെതിരായ ആരോപണം സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കള്ളക്കേസ് :

210

തൃശ്ശൂര്‍: തനിക്കെതിരായ ആരോപണം സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും കള്ളക്കേസാണെന്നും ആരോപിതനായ വടക്കാഞ്ചേരി വാര്‍ഡ് കൗണ്‍സില്‍ പി.എന്‍ ജയന്തന്‍ പറഞ്ഞു. ആഗസ്ത് മാസത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് കേസ് പിന്‍വലിച്ചൂകൊണ്ട് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതയില്‍ മൊഴി നല്‍കുകയും ചെയ്തു. യുവതിയും ഭര്‍ത്താവും മൂന്ന് ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു.’ അത് ചോദിച്ചതിന്റെ പേരിലാണ് ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നീട് യുവതിയുടെ ഭര്‍ത്താവ് 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട തന്നെ സമീപിച്ചിരുന്നു. കള്ള പരാതിയ്ക്ക് പിന്നാലെ പോകാന്‍ തനിക്ക് കഴിയില്ല, നിയമപരമായ നടപടി സ്വീകരിക്കാമെന്ന് അവര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും ജയന്തന്‍ പറഞ്ഞു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി മിനാലൂര്‍ ബൈപ്പാസ് വാര്‍ഡ് 27 കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമാണ് പി.എന്‍ ജയന്തന്‍.