കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം

203

പുല്‍വാമ: കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരേ വീണ്ടും ഭീകരാക്രമണം. പുല്‍വാമ ജില്ലയിലെ പന്‍സ് ഗാം ഗ്രാമത്തിലുള്ള സിആര്‍പിഎഫ് ക്യാമ്ബിന് നേരേ ഒരു സംഘം ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് സിആര്‍പിഎഫ് ശക്തമായി തിരിച്ചടിച്ചതോടെ ഭീകരര്‍ രക്ഷപ്പെട്ടു. പ്രദേശത്തേക്കുള്ള എല്ലാ വഴികളും അടച്ച്‌ സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

NO COMMENTS