ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്‍ഷികം – ജില്ലാതല ഉദ്ഘാടനം നടത്തി

152

കാസറഗോഡ് – ദേശീയ വായനാ മാസചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും ജില്ലാതല വായന പക്ഷാചരണ സംഘാടക സമിതിയും കാന്‍ഫെഡിന്റെ സഹകരണത്തോടെ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുമരനാശന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. പരിപാടി മുന്‍ എം എല്‍ എ, കെ പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സി എം വിനയചന്ദ്രന്‍ മുഖ്യാതിഥിയായി. കെ പി കെ തുളസി ചിന്താവിഷ്ടയായ സീതയുടെ രംഗാവിഷ്‌കരണം നടത്തി.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ പി മണികണ്ഠദാസ് , കെ വി രാഘവന്‍ മാസ്റ്റര്‍, കെ മൊയ്തീന്‍കുട്ടി ഹാജി, സി സുകുമാരന്‍,മുഹമ്മദ് കുഞ്ഞി കടവത്ത്,കാവുങ്കാല്‍ നാരായണന്‍,കെവി രഘുനാഥന്‍,കെ രാധ,കെ പി വാസുദേവന്‍,സംഗീത,രതീഷ് പിലിക്കോട് എന്നിവര്‍ സംസാരിച്ചു.കുമരനാശന്‍ കവിതകളുടെ ആലാപനവും അരങ്ങേറി

NO COMMENTS