ക​രി​പ്പൂ​ർ വി​മാ​നാപ​ക​ട​ത്തി​ൽ പൈ​ല​റ്റ് അ​ട​ക്കം 14 പേ​ർ മ​രി​ച്ചു – അപകട കാരണം മോശം കാലാവസ്ഥ

57

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​നാ പ​ക​ട​ത്തി​ൽ പൈ​ല​റ്റ് അ​ട​ക്കം 14 പേ​ർ മ​രി​ച്ചു. പി​ലാ​ശേ​രി ഷ​റ​ഫു​ദീ​ൻ, ചെ​ർ​ക്ക​ള​പ്പ​റ​മ്പ് രാ​ജീ​വ​ൻ കൊ​ക്ക​ല്ലൂ​ർ, പൈ​ല​റ്റ് ഡി.​വി സാ​ഠേ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. 

ഷ​റ​ഫു​ദീ​ന്‍റേ​യും രാ​ജീ​വ​ന്‍റേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്. കൊ​ണ്ടോ​ട്ടി റി​ലീ​ഫ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളു​ണ്ട്. മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടോ​ട്ടി മേ​ഴ്സി ആ​ശു​പ​ത്രി​യി​ലു​ണ്ട്. 

മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം ഈ ​വി​മാ​നം ആ​ദ്യ​ത്തെ ലാ​ൻ​ഡിം​ഗ് ശ്ര​മം ഉ​പേ​ക്ഷി​ച്ച് തി​രി​ച്ചു പ​റ​ന്നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ‌ കോ​ള​ജി​ലെ​ത്തി​ച്ച അ​ഞ്ച് പേ​ർ മ​രി​ച്ചു. ര​ണ്ട് പു​രു​ഷ​ൻ​മാ​രും ര​ണ്ട് സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. അ​ൽ​പ്പ​​നേരം ക​ഴി​ഞ്ഞാ​ണ് ലാ​ൻ​ഡ് ചെ​യ്ത​ത്. മൂ​ന്നു ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ​യു​ണ്ടാ യി​രു​ന്ന ക​രി​പ്പൂ​രി​ൽ റ​ണ്‍​വേ​യും പ​രി​സ​ര​ങ്ങ​ളും ന​ന​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തു അ​പ​ക​ട​ത്തി​നു പ്ര​ധാ​ന​കാ​ര​ണ​മാ​യി.വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മുഴുവൻ വേഗതയിൽ റൺവേയിൽ ഇറങ്ങിയ വിമാനം തെ​ന്നി 35 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞാ​യി​രു​ന്നു ദു​ര​ന്തം. ക​ന​ത്ത​മ​ഴ​യി​ൽ റ​ണ്‍​വേ​യി​ൽ ഇ​റ​ങ്ങി കു​തി​ക്കു​ന്ന​തി​നി​ടെ വി​മാ​നം തെ​ന്നി താ​ഴ്ച​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലേ​ക്കു ഷെ​ഡ്യൂ​ൾ ചെ​യ്ത വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് കൊ​ണ്ടോ​ട്ടി -​ കു​ന്നും​പു​റം ക്രോ​സ് റോ​ഡി​നോ​ട് ചേ​ർ​ന്നു​ള​ള സ്ഥ ​ല​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ വി​മാ​നം ര​ണ്ടാ​യി പി​ള​ർ​ന്നു. റ​ണ്‍​വേ​യ്ക്ക് സ​മീ​പ​ത്തെ ത​ന്നെ​യു​ള​ള എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ സ്ഥ​ല​ത്താ​ണ് വി​മാ​നം വീ​ണ​ത്. ഇ​തി​നു തൊ​ട്ട​ടു​ത്ത​പ്പു​റ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യാ​ണ്.

മെ​ഡി​ക്ക​ൽ‌ കോ​ള​ജി​ലെ​ത്തി​ച്ച അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച​താ​യും വി​വ​ര​മു​ണ്ട്. ഫ​റോ​ക്ക് ക്ര​സ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ഒ​രു സ്ത്രീ ​മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 123 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ 15 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ എ​യ​ർ​ഇ​ന്ത്യാ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വിമാനത്തിൽ 174 മുതിർന്ന യാത്രക്കാരും 10 കുട്ടികളും രണ്ട് പൈലറ്റ് മാരും നാല് കാബിൻ ക്രൂമാരുമാണ് ഉണ്ടായിരുന്നത്. 

വി​മാ​നം നി​ല​ത്ത് വി​ണു പി​ള​ർ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ചി​ത​റിത്തെ​റി​ച്ചു. വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് വി​മാ​നം കൂ​പ്പു​കു​ത്തി​യ​ത്. ത​ക​ർ​ന്ന വി​മാ​ന​ത്തി​ൽ നി​ന്നു തീ ​പ​ട​രു​ന്ന​തു ക​ണ്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും ആ​ധി​യി​ലാ​യി. വി​മാ​ന​ത്താ​വ​ള ഫ​യ​ർ​ഫോ​ഴ്സ് സം​ഭ​വ​സ്ഥ​ല​ത്ത് കു​തി​ച്ചെ​ത്തി വെ​ള​ളം ചീ​റ്റി​യ​തോ​ടെ​യാ​ണ് വി​മാ​നം പൊ​ട്ടി​ത്തെ​റി​യി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. 

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രു​മാ​ണ് യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. വി​മാ​ന​ത്തി​നു​ള​ളി​ലും റോ​ഡ​രി​കി​ലു​മാ​യാ​ണ് യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്.
അ​പ​ക​ട​കാ​ര​ണം മ​ഴ.ടേ​ബി​ൾ ടോ​പ്പ് എ​യ​ർ​പോ​ർ​ട്ടാ​യ ക​രി​പ്പൂ​രി​ൽ ശ്ര​മ​ക​ര​മാ​യ ലാ​ൻ​ഡിം​ഗ് പാ​ളി​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്.

 അ​തേ​സ​മ​യം, ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ത്ത​രം അ​പ​ക​ട​മു​ണ്ടാ​കു​മ്പോ​ൾ വി​മാ​ന​ത്തി​നു തീ​പീ​ടി​ക്കാ​റു​ണ്ടെ​ങ്കി​ലും മ​ഴ മൂ​ലം ക​രി​പ്പൂ​രി​ൽ അ​തു സം​ഭ​വി​ച്ചി​ല്ല. ഇ​തു മ​ര ണ​സം​ഖ്യ വ​ർ​ധി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​യി.

NO COMMENTS