പ്ലസ് വണ്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കുന്നതായി പരാതി

295

അമ്പൂരി: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് പ്ലസ് വണ്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കുന്നതായി പരാതി. മലയോര മേഖലയിലെ സ്‌കൂളുകള്‍ക്കെതിരെയാണ് ആരോപണം.
അഡ്മിഷന്‍ കിട്ടിയ സ്‌കൂളില്‍ കുട്ടിക്ക് സ്‌കൂള്‍ അധികൃതരില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഭയന്ന് രേഖാമൂലം പരാതി നല്‍കാന്‍ രക്ഷാകര്‍ത്താക്കള്‍ തയ്യാറല്ല.
സ്‌കൂള്‍ അക്കാദമിക് ആവശ്യങ്ങള്‍ക്കായി പരമാവധി 400 രൂപയും പി.ടി.എ. അംഗത്വ ഫീസായി ഒരു വര്‍ഷത്തേക്ക് 100 രൂപയും വാങ്ങാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. രക്ഷാകര്‍ത്താക്കള്‍ പി.ടി.എ. ഫണ്ട് നല്‍കിയാല്‍ ലഭിച്ച തുകയും വിദ്യാര്‍ഥിയുടെ പേരും ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രിന്‍സിപ്പല്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശവും സ്‌കൂളുകള്‍ പാലിക്കുന്നില്ല.
ചില സ്‌കൂളുകള്‍ വിവിധ ഇനങ്ങളിലായി 3800 രൂപ വരെ അഡ്മിഷന്‍ സമയത്ത് ചോദിച്ചു വാങ്ങുന്നതായും രക്ഷാകര്‍ത്താക്കള്‍ രഹസ്യമായി വെളിപ്പെടുത്തുന്നു. പ്ലസ്ടു കഴിഞ്ഞ് ടി.സി. വാങ്ങാന്‍ നേരം 200 രൂപ ടി.സി. ഫീസായും ഈടാക്കുന്ന സ്‌കൂളുകളും മലയോരങ്ങളില്‍ ഉണ്ട്.

NO COMMENTS

LEAVE A REPLY