ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോര്‍ച്ച്‌ ലഭിച്ചു.

227

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കന്നി അംഗത്തിന് തയ്യാറെടുക്കുന്ന കമലഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോര്‍ച്ച്‌ ലഭിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് മക്കള്‍ നീതി മയ്യത്തിനടക്കം 39 പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം അനുവദിച്ചത്. ടോര്‍ച്ച്‌ ചിഹ്നം ലഭിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നന്ദിയറിയിക്കുന്നുവെന്നും കമല്‍ പറഞ്ഞു.

തമിഴ്നാട്ടിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും പുതിയ യുഗത്തിന്റെ വെളിച്ചം തങ്ങൾ
തെളിയിക്കുമെന്നും കമൽ ട്വിറ്ററില്‍ കുറിച്ചു. ഒരു വര്‍ഷം മുമ്ബാണ് കമലഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

NO COMMENTS