അഴിമതി സംബന്ധിച്ച്‌ സര്‍ക്കാര്‍ നയമാണ് നടപ്പാക്കുന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

174

തിരുവനന്തപുരം: അഴിമതി സംബന്ധിച്ച്‌ സര്‍ക്കാര്‍ നയമാണ് നടപ്പാക്കുന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡ് സംബന്ധിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി അവസാനിപ്പിക്കുക എന്നത് സര്‍ക്കാര്‍ നയമാണ്. ഇതാണ് വിജിലന്‍സ് നടപ്പാക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു.കെ.ബാബുവിന്റെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച്‌ വിജിലന്‍സ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ ബാബുവിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.മന്ത്രിയായിരിക്കെ ബിനാമികള്‍ വഴി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയെന്നും അധികാരദുര്‍വിനിയോഗം നടത്തി സ്വത്ത് സമ്ബാദിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. തമിഴ്നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി വാങ്ങി, പോളക്കുളം റെനെ മെഡിസിറ്റിയില്‍ പങ്കാളിത്തമുണ്ട് തുടങ്ങിയവയാണ് എഫ്.ഐ.ആറിലെ ആരോപണങ്ങള്‍.