തിരുവനന്തപുരത്ത് ബി.ജെ.പി – സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം

247

തിരുവനന്തപുരം: പാറശാലയില്‍ ബി.ജെ.പി – സി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്കും നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്‍പുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

നേരത്തെ ഉണ്ടായ സംഘര്‍ഷത്തിലും സി.പി.എം-ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

NO COMMENTS