മദ്യ നിരോധനം ഗുണം ചെയ്യില്ലെന്ന് കമല്‍ ഹാസന്‍

277

ചെന്നൈ : മദ്യ നിരോധനം ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുകയെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. തമിഴ്നാട്ടില്‍ മദ്യശാലകള്‍ ഇങ്ങനെ വ്യാപകമാക്കണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളുകള്‍ക്ക് സമീപം മദ്യശാലകള്‍ തുറക്കുന്നതില്‍ ആശങ്കയുണ്ട്. അതേസമയം, പൂര്‍ണമായി മദ്യനിരോധനം നടപ്പാക്കുന്നത് മാഫിയകളെ സൃഷ്ടിക്കും. സമൂഹത്തില്‍ നിന്ന് മദ്യത്തെ ഒറ്റയടിക്ക് മാറ്റാനാവില്ല. മനുഷ്യ ശരീരവും അതിന് അനുവദിക്കില്ല. എന്നാല്‍ അതിന്റെ ഉപയോഗം കുറച്ചുകൊണ്ടു വരാമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ വോട്ട് ബാങ്ക് കണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ്ണ മദ്യനിരോധനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് തന്റെ പാര്‍ട്ടിയുടെ പ്രധാന നയമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

NO COMMENTS