കൊല്ലത്ത് തൊഴിലാളികള്‍ തമ്മില്‍ കത്തിക്കുത്ത്

265

കൊല്ലം : പത്തനാപുരം പട്ടാഴി കടുവാത്തോടില്‍ മദ്യപാനത്തിനിടെ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് കുത്തേറ്റു. കൊട്ടാരക്കര സ്വദേശികളായ അജി, ജെയ്സണ്‍, ബെന്‍സിലാല്‍, അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആലപ്പുഴ സ്വദേശിയാണ് നാലുപേരെയും കുത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
രണ്ടു ദിവസം മുന്‍പാണ് ഇയാള്‍ ഈ പ്രദേശത്ത് വാടക വീട്ടില്‍ താമസിക്കാനെത്തിയത്. ഫോണ്‍വിളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.