ഭക്ഷ്യ സ്റ്റാര്‍ട്ടപ്പ് സാദ്ധ്യതകള്‍ തുറന്നു കാട്ടാന്‍ ‘കല്‍പ ഗ്രീന്‍ ചാറ്റ്’- ഫെബ്രുവരി 7 ന്

101

കാസര്‍കോട് : ഭക്ഷ്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പ് സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കാസര്‍കോട് സി പി സി ആര്‍ ഐയുടെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ”കല്‍പഗ്രീന്‍ ചാറ്റ് ഫെബ്രുവരി ഏഴി ന് രാവിലെ 10.30 മുതല്‍ കാസര്‍കോട് സി പി സി ആര്‍ ഐ യില്‍ നടക്കും.

ഭക്ഷ്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പു കളുടെ സംരംഭക സാധ്യതകളും ഇത്തരം സംരംഭങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാ രുകള്‍ നല്‍കുന്ന സാങ്കേതിക സാമ്പത്തിക സഹായങ്ങളെയും കുറിച്ച് കേരളകാര്‍ഷിക സര്‍വ്വകലാശാലയിലെ റിസര്‍ച്ച് വിഭാഗം അസോസിയേററ് ഡയറക്ടര്‍ ഡോ. കെ പി സുധീര്‍ ക്ലാസ് എടുക്കും.

പങ്കെടുക്കുന്നവര്‍ക്ക് സി പി സി ആര്‍ ഐയുടെ അഗ്രി ഇന്‍കുബേഷന്‍ സെന്റര്‍ സന്ദര്‍ശിക്കാനും അതിനെക്കുറിച്ച് മനസ്സിലാക്കാനും അവസരമുണ്ടാകും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 812918 2004

NO COMMENTS