കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞം : കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി പരിശീലന പരിപാടിക്ക് 27 ന് തുടക്കമാകും

225

കാസര്‍കോട് : സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷനും കൃഷിവകുപ്പ് എഞ്ചിനീയറിങ് വിഭാഗവും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘കാര്‍ഷികയന്ത്ര പരിരക്ഷണ യജ്ഞം രണ്ടാംഘട്ടത്തിന് ജനുവരി 27 ന് കാസര്‍കോട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ തുടക്കമാകും. ജില്ലയിലെ കാര്‍ഷിക സേവനകേന്ദ്രം കാര്‍ഷിക കര്‍മ്മസേനകളുടെ കീഴിലുള്ള കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികളും പ്രവര്‍ത്തി പരിചയ പരിശീലനവുമാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്.

ജില്ലയിലെ നാല് അഗ്രോസര്‍വ്വീസ് സെന്ററില്‍ നിന്നും 11 കാര്‍ഷിക കര്‍മ്മസേനകളില്‍ നിന്നും തിരഞ്ഞെടുത്ത 20 പേര്‍ക്ക് 12 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കും. കേടുപാടുകള്‍ സംഭവിച്ചതും ഉപയോഗശൂന്യമായി കിടന്നിരുന്നതുമായ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികള്‍ നടത്തി എത്രയും വേഗത്തില്‍ അവ പ്രവര്‍ത്തന സജ്ജമാക്കി കാര്‍ഷിക കര്‍മ്മസേനകള്‍ക്കും കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്കുംെ കെമാറും.

സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. യു. ജയകുമാരന്‍, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ് മെക്കാനിക്കല്‍ വിഭാഗം പ്രൊജക്ട് എഞ്ചിനീയര്‍ കെ.വി.ഷിബിന, പരിശീലകരായ പി.ജെ. ഫിജോ, കെ.സ്. സഞ്ജു, ജിതിന്‍ ജോര്‍ജ്,മുഹമ്മദ് റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

കാര്‍ഷികയന്ത്ര പരിരക്ഷണ യജ്ഞം ആദ്യഘട്ടത്തില്‍ അറ്റകുറ്റ പണി പരിശീലനപരിപാടിയിലൂടെ ജില്ലയിലെ കാര്‍ഷിക സേവന കേന്ദ്രങ്ങളിലെയും കാര്‍ഷിക കര്‍മ്മ സേനകളിലെയും പ്രവര്‍ത്തനരഹിതമായ 24 ലക്ഷത്തിലധികം രൂപയുടെ കാര്‍ഷിക യന്ത്രങ്ങളാണ് സൗജന്യമായി അറ്റകുറ്റപ്പണി തീര്‍ത്തു പ്രവര്‍ത്തന യോഗ്യമാക്കി നല്‍കിയത്.

NO COMMENTS