ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച്‌ മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം

279

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട ഹെലികോപ്റ്റര്‍ യാത്ര വിവാദമായതോടെ മുഖ്യമന്ത്രിയെ പിന്തുണച്ച്‌ മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം രംഗത്ത്. ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിയുടെ യാത്രക്കായി ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് അദ്ദേഹം ന്യായീകരിച്ചു. ദുരിതാശ്വാസ ഫണ്ട് മുമ്ബും ഇത്തരം യാത്രകള്‍ക്ക് വിനിയോഗിച്ചിട്ടുണ്ട്. താന്‍ പറഞ്ഞിട്ടാണ് റവന്യൂ സെക്രട്ടറി ഉത്തരവിട്ടത്. ദുരിതാശ്വാസ ഫണ്ടിലെ 10 ശതമാനം സംസ്ഥാന വിഹിതമാണ്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി എതിര്‍ത്തിട്ടില്ല. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്രസഹായം കിട്ടിയത്.

NO COMMENTS