വ​യ​നാ​ട്ടി​ല്‍ റോ​ഡ് ഷോ​യ്ക്കി​ടെ​ മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു – രാ​ഹു​ലും പ്രി​യ​ങ്ക​യും സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ഓ​ടി​യെ​ത്തി – പരിക്കേറ്റയാളുടെ ചെരുപ്പെടുത്തു പ്രിയങ്ക ഗാന്ധി

179

വ​യ​നാ​ട്: റോ​ഡ് ഷോ​യ്ക്കി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കൈ​ത്താ​ങ്ങാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും. നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി വ​യ​നാ​ട്ടി​ല്‍ എ​ത്തി​യ​​ശേ​ഷം ന​ട​ത്തി​യ റോ​ഡ് ഷോ​യ്ക്കി​ടെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി സ​ജീ​ക​രി​ച്ച ലോ​റി​യു​ടെ പൈ​പ്പ് പൊ​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​എ​ന്‍​ഐ, ടി​വി 9 ചാ​ന​ലു​ക​ളു​ടെ റി​പ്പോ​ര്‍​ട്ട​ര്‍​മാ​ര്‍​ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍ പ​രു​ക്കേ​റ്റ​ത്. ഇ​തോ​ടെ രാ​ഹു​ലും പ്രി​യ​ങ്ക​യും സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ഇ​വ​ര്‍​ക്കി​ട​യി​ലേ​ക്ക് ഓ​ടി​യെ​ത്തി. പ​രി​ക്കേ​റ്റ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ കി​ട​ത്തി​യ സ്ട്ര​ക്ച്ച​ര്‍ ത​ള്ളി പു​റ​ത്തേ​ക്കു നീ​ക്കാ​ന്‍ രാ​ഹു​ലും സ​ഹാ​യി​ച്ചു. പ്രി​യ​ങ്ക​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ ചെ​രി​പ്പ് പി​ടി​ച്ച​ത്.

വൈ​ത്തി​രി വെ​ടി​വ​യ്പി​നും മാ​വോ​യി​സ്റ്റ് മു​ന്ന​റി​യി​പ്പി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​തീ​വ സു​ര​ക്ഷ​യാ​ണ് വ​യ​നാ​ട്ടി​ല്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശം രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കും എ​സ്പി​ജി ന​ല്‍​കി​യി​രു​ന്നു. ഇ​ത് മ​റി​ക​ട​ന്നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ന്‍ രാ​ഹു​ല്‍ ത​യാ​റാ​യ​ത്.

NO COMMENTS