കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മൂന്നംഗ സംഘം നാലരക്കിലോ കഞ്ചാവുമായി പിടിയിൽ

230

ആലപ്പുഴ ∙ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മൂന്നംഗ സംഘം നാലരക്കിലോ കഞ്ചാവുമായി പിടിയിൽ. കമ്പംതേനി സ്വദേശികളായ കുമാർ (32), പ്രഭാകർ (38), പ്രകാശൻ (37) എന്നിവരെയാണ് കുത്തിയതോട് സിഐ: സജീവ്, അരൂർ എസ്ഐ: കെ.ജി.പ്രതാപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ രാത്രി പിടികൂടിയത്. അരൂർ മേഖലയിൽ സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.

NO COMMENTS

LEAVE A REPLY