പ​ശ്ചി​മ​ബം​ഗാ​ളി​ലെ കോ​ണ്‍​ഗ്ര​സ് എം​പി മൗ​സം നൂ​ര്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു.

215

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ കോ​ണ്‍​ഗ്ര​സ് എം​പി മൗ​സം നൂ​ര്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. മാ​ള്‍​ഡ നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മൗ​സം മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി എ.​ബി.​എ. ഗ​നി​ഖാ​ന്‍ ചൗ​ധ​രി​യു​ടെ സ​ഹോ​ദ​രീ​പു​ത്രി​യാ​ണ്. പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മൗ​സം തൃ​ണ​മൂ​ല്‍ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ള്‍​ഡ നോ​ര്‍​ത്തി​ല്‍​നി​ന്ന് മൗ​സം തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​വു​മെ​ന്ന് മ​മ​താ ബാ​ന​ര്‍​ജി അ​റി​യി​ച്ചു.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​മു​ണ്ടാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടു​ള്ള എം​പി​യാ​യി​രു​ന്നു മൗ​സം നൂ​ര്‍. ബം​ഗാ​ളി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ദീ​ദി(​മ​മ​ത ബാ​ന​ര്‍​ജി) ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണു താ​ന്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രാ​ന്‍ കാ​ര​ണ​മെ​ന്നു മൗ​സം നൂ​ര്‍ പ​റ​ഞ്ഞു. 2009ലും ​മൗ​സം ഇ​തേ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന ശ​ക്തി​കേ​ന്ദ്ര​മാ​ണു മാ​ള്‍​ഡ.ഇ​വി​ടെ​നി​ന്നു​ള്ള എം​പി പാ​ര്‍​ട്ടി​വി​ട്ട​ത് കോ​ണ്‍​ഗ്ര​സി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. 2014ല്‍ ​മാ​ല്‍​ഡ നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​തു സി​പി​എ​മ്മാ​യി​രു​ന്നു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് മൂ​ന്നാം സ്ഥാ​ന​ത്തും ബി​ജെ​പി നാ​ലാം സ്ഥാ​ന​ത്തു​മാ​യി​രു​ന്നു.

NO COMMENTS