ആന്‍ മേരി മരിച്ചത് ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയം

57

കാസറഗോഡ് : ബളാല്‍ അരിങ്കല്ല് ഓലിക്കല്‍ ബെന്നി – ബെസി ദമ്പതികളുടെ മകള്‍ 16 വയസുകാരി ആന്‍ മേരി മരിച്ചത് മഞ്ഞ പിത്തം ബാധിച്ചു ചികിത്സയില്‍ കഴിയുന്നതിനിടെ എന്നാണ് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ വീട്ടില്‍ ഉണ്ടാക്കിയ ഐസ്ക്രീമില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റെന്നാണ് ഇപ്പോഴത്തെ സംശയം.

കുട്ടിയുടെ പിതാവും അമ്മയും സഹോദരനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് എന്നാല്‍ കുട്ടി മരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോടെയാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ വിദഗ്‌ധ പരിശോധനയില്‍ ബെന്നിയുടെ കരള്‍ ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനം നിലക്കാവുന്ന ഘട്ടത്തിലേക്കെത്തിയതാണെന്ന് കണ്ടെത്തി.

ബെന്നി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടയില്‍ ഭാര്യ ബെസിയും മകന്‍ ആല്‍ബിനും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ആന്‍ മേരിയുടെ മരണ ശേഷം ആരോഗ്യ വകുപ്പ് അധികൃതര്‍ കുട്ടിക്ക് കോവിഡ് പോസറ്റിവ് ഉണ്ടൊ എന്ന് സംശയിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാതാപിതാക്കളുടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയത്.

ഇതില്‍ ബെന്നിയുടെ നില അപ്പോഴേക്കും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ബെന്നിയെ കോഴിക്കോട് മിംസിലേക്കു മാറ്റുകയും ബെസിക്ക് കണ്ണൂരില്‍ തന്നെ ചികിത്സ തുടരുകയുമായിരുന്നു. വ്യഴാഴ്ച രാവിലെ യാണ് മകന്‍ ആല്‍ബിനെയും നാട്ടുകാരും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും ചേര്‍ന്ന് കണ്ണൂര്‍ ആശുപത്രി യിലേക്ക് മാറ്റിയത്.പഴകിയ സാധനങ്ങള്‍ കൊണ്ടാണ് ഐസ്ക്രീം തയ്യാറാക്കിയതെങ്കില്‍ ഭക്ഷ്യ വിഷബാധ മാത്രമേ ഏല്‍ക്കുവാന്‍ സാധ്യതയുള്ളുവെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആന്‍ മേരി മരിച്ചതുമായി ബന്ധപ്പെട്ടു പോലീസ് കേസ് എടുത്തിട്ടുണ്ട്.

NO COMMENTS