ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായ സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം പുതിയ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു

251

ന്യൂഡല്‍ഹി • വിവാദമായ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായ സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം പുതിയ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ആഭ്യന്തരമന്ത്രാലയവും ഡല്‍ഹി സന്‍സത് മാര്‍ഗ് പൊലീസും ചേര്‍ന്നാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഐപിസി സെഷന്‍ 409 പ്രകാരമാണ് കേസ്. കേസുമായി ബന്ധപ്പെട്ട അഞ്ചു രേഖകളാണ് കാണാതായത്.കേസിന്റെ രേഖകള്‍ അറിഞ്ഞോ അറിയാതെയോ നീക്കം ചെയ്യുകയോ നഷ്ടപ്പെടുകയോ ചെയ്തുവെന്നാണ് അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ട്. 2009 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന സമയത്താണ് രേഖകള്‍ നഷ്ടമായത്. 2009 ല്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി അറ്റോര്‍ണി ജനറലിന് എഴുതിയ രണ്ടു കത്തുകളും അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച രണ്ടു സത്യവാങ്മൂലങ്ങളുമാണ് കാണാതായത്.

NO COMMENTS

LEAVE A REPLY