ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് : ഗുജറാത്ത് മുന്‍ ഡി.ജി.പിയെ കുറ്റവിമുക്തനാക്കി

258

അഹമദാബാദ്: ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് ഡി.ജി.പി പി.പി. പാണ്ഡെയെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി.
പാണ്ഡെയെ കുറ്റവിമുക്തനാക്കരുതെന്ന് സി.ബി.ഐ അന്വേഷണ സംഘം പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇശ്റത്ത് ജഹാനെയും ജാവേദ് ഷെയ്ഖിനേയും കൊലപ്പെടുത്തിയ ഗൂഢാലോചനയില്‍ പാണ്ഡെ പങ്കാളിയാണെന്ന് സി.ബി.ഐ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പാണ്ഡെക്ക് പുറമെ ഡി.ജി. വാന്‍സാരെ, ജി.എല്‍ സിഘാല്‍, എന്‍.കെ. അമിന്‍, തരുണ്‍ ബറോട്ട് എന്നിവര്‍ക്കെതിരെയും സി.ബി.ഐ കുററപത്രം സമര്‍പ്പിച്ചിരുന്നു. 19 കാരിയായ ഇശ്റത്ത് ജഹാനെയും സുഹൃത്ത് ജാവേദ് ഷെയ്ഖിനേയും കൊലപ്പെടുത്തിയ ശേഷം ഏറ്റുമുട്ടല്‍ കൊലയായി ചിത്രീകരിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

NO COMMENTS