വേഷം മാറിയാലും മുഖലക്ഷണം നോക്കി പിടിക്കും ; പോലീസിന്റെ ഐ കോപ്സ് സംവിധാനം ആരംഭിച്ചു

18

വേഷം മാറിയാലും മുഖലക്ഷണം നോക്കി പിടിക്കും കേരള പോലീസിന്റെ ഐ കോപ്സ് സംവിധാനം ആരംഭിച്ചു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ മുഖലക്ഷണം നോക്കി തിരിച്ചറിയാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കേരള പോലീസ്.

കേരള പോലീസ് വികസിപ്പിച്ചെടുത്ത പോലീസ് ആപ്ലിക്കേഷനായ ഐ കോപ്സില്‍ (iCoPS) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള എഫ്‌ആര്‍എസ് (ഫേസ് റെക്കഗ്‌നിഷന്‍ സിസ്റ്റം) സംവിധാനം ആരംഭിച്ചു. കേരള പോലീസിലെ സിസിടിഎന്‍എസ് ഡിവിഷനിലെ സാങ്കേതിക വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥരാണ് ഈ സോഫ്റ്റ് വെയര്‍ തയാറാക്കിയിരിക്കുന്നത്.

ഐ കോപ്സ് ക്രിമിനല്‍ ഗാലറിയില്‍ സൂക്ഷിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി എഐ ഇമേജ് സെര്‍ച്ച്‌ സംവിധാനം ഉപയോഗിച്ച്‌ സംശയിക്കുന്ന അല്ലെങ്കില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണു പ്രതികളെ തിരിച്ചറിയുന്നതെന്നു സൈബര്‍ ഡോം നോഡല്‍ ഓഫീസറും ഇന്റലിജന്‍സ് ഐജിയുമായ പി. പ്രകാശ് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ എടുത്ത ഫോട്ടോ പോലും നിമിഷങ്ങള്‍ക്കകം ഗാലറിയിലെ ചിത്രങ്ങളുമായി ഒത്തു നോക്കാനാകും. ഇതിലൂടെ ആള്‍ മാറാട്ടം നടത്തി മുങ്ങി നടക്കുന്നവരെ തിരിച്ചറിയാനും എഫ്‌ആര്‍എസ് സംവിധാനത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY