ഹോംനേഴ്സിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു.

188

കൊച്ചി: കൊച്ചിയില്‍ ഹോംനേഴ്സിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു. പാലാരിവട്ടം സ്വദേശി തോബിയാസാണ് കൊല്ലപ്പെട്ടത്. പ്രതി തൃശ്ശൂര്‍ സ്വദേശി ലോറന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ തോബിയാസിന്‍റെ അമ്മയെ പരിചരിക്കുന്നതിനായി വീട്ടില്‍ ഹോം നേഴ്സായി ജോലി ചെയ്യുകയായിരുന്നു. മയക്ക് മരുന്ന് ലഹരിയില്‍ തോബിയാസ് ലോറന്‍സിനെ ആക്രമിച്ചപ്പോള്‍ ചെറുക്കുന്നതിനിടെയാണ് ഇയാള്‍ക്ക് കുത്തേറ്റത്. കൊല്ലപ്പെട്ട തോബിയാസ് പലതവണ അമ്മയേയും ലേറന്‍സിനേയും ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

NO COMMENTS