പത്തനംതിട്ടയിൽ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

165

പത്തനംതിട്ട : പത്തനംതിട്ടയിൽ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. മൂന്ന് മണി മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ആന്റോ ആന്റണി എം.പിയുടെ പി.എയെ പത്തനംതിട്ട പോലീസ് സി.ഐ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. എംപിയുടെ പി.എ പി സനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ സനിലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി. പത്തനംതിട്ട കത്തോലിക്കേറ്റ് കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു പൊലീസ് നടപടിയിൽ കലാശിച്ചത്. പത്തനംതിട്ട സി.ഐ സി.സുനിൽകുമാറാണ് മർദ്ദിച്ചതെന്നും എം.പി പറഞ്ഞു. റോഡിൽ നിന്നവരെയും പെൺകുട്ടികളെയും പൊലീസ് മർദ്ദിച്ചെന്നും പരാതിയുണ്ട്.

NO COMMENTS