സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു;സ്വര്‍ണം ഗ്രാമിന് 3020;പവന് 24160 രൂപയും.

272

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. നേരിയ കുറവ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച 120 രൂപയുടെ വര്‍ധന പവനില്‍ രേഖപ്പെടുത്തി. സ്വര്‍ണം ഗ്രാമിന് 3020 രൂപയാണ് തിങ്കളാഴ്ചത്തെ വില. പവന് 24160 രൂപയും.

ആറു വര്‍ഷത്തിന് ശേഷം സ്വര്‍ണവില വീണ്ടും പവന് 24000 കടന്നിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏറ്റവും ഒടുവില്‍ കൂടിയ വില രേഖപ്പെടുത്തിയത്, 24200 രൂപ. വെള്ളിയാഴ്ച 160 രൂപയുടെ കുറവുണ്ടായി. തിങ്കളാഴ്ച 120 രൂപ വര്‍ധിച്ചിരിക്കുന്നു. വിവാഹ സീസണ്‍ ആയതാണ് ആഗോള വിപണിയില്‍ വില വര്‍ധനവില്ലാതിരുന്നിട്ടും കേരളത്തില്‍ വില ഉയരാന്‍ കാരണമായി പറയുന്നത്.

അമേരിക്കയിലെ സാമ്ബത്തിക അസ്ഥിരതയും ഒരുകാരണമാണ്. എന്നാല്‍ രാജ്യാന്തര വിപണി വില ഔണ്‍സിന് 1282 ഡോളറാണ്. 2012 നവംബറിലാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 24240 ആയിരുന്നു അന്ന്. പിന്നീട് കുറഞ്ഞ് 20000 രൂപയുടെ അടുത്തുവരെ എത്തി. വീണ്ടും കയറിയാണ് ഇപ്പോള്‍ 24000 കടന്നിരിക്കുന്നത്. നിലവിലെ വിപണി പ്രവണത നോക്കിയാല്‍ വില ഇനിയും ഉയരാനാണ് സാധ്യത.

2019 പിറന്ന ശേഷം സ്വര്‍ണവില പിന്നോട്ട് പോയിട്ടില്ല. 800ഓളം രൂപയുടെ വര്‍ധനവാണ് കഴിഞ്ഞ 20 ദിവസത്തിനിടെ ഉണ്ടായത്. ഇനി ഗ്രാമിന് പത്ത് രൂപ കൂടി വര്‍ധിച്ചാല്‍ എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണമെത്തും. വരുംദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ പവന് 25000 രൂപ ആകാന്‍ അധികനാള്‍ വേണ്ടിവരില്ല.

NO COMMENTS