73 കിലോ ഭാരദ്വഹനത്തിൽ അചിന്ത ഷിവലി ഇന്ത്യക്ക്‌ സ്വർണമെഡൽ സമ്മാനിച്ചു

15

ബർമിങ്ങാം. കോമൺവെൽത്ത് ഗെയിംസിലെ ഭാരോദ്വഹനത്തിൽ ഇന്ത്യൻ വിജയകഥ തുടരുന്നു. പുരുഷൻ മാരുടെ 73 കിലോ ഭാരദ്വഹനത്തിൽ അചിന്ത ഷിവലി ഇന്ത്യക്ക് മൂന്നാം സ്വർണമെഡൽ സമ്മാനിച്ചു. 20-കാരനായ അചിന്ത ആകെ 313 കിലോ ഉയർത്തി കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു.

പുരുഷൻമാരുടെ കിലോഗ്രാം വിഭാഗത്തിൽ മിസോറംകാരനായ റൂമി ലാൽറിനു റെക്കോഡ് തിളക്കത്തിൽ സ്വർണം നേടിയതിന് പിന്നാലെയാണിത്. ഇതോടെ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറ് മെഡലായി. ശനിയാഴ്ച മീരാഭായ് ചാനു സ്വർണവും സങ്കേത് സർഗാർ വെള്ളിയും ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.

ആറും ഭാരോദ്വഹനത്തിൽനിന്നാണ്. വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തിൽ മണിപ്പൂരുകാരിയായ ബിന്ധ്യാറാണി ദേവി ഞായറാഴ്ച പുലർച്ചെ വെങ്കലം സ്വന്തമാക്കി.

NO COMMENTS