കലാഭവന്‍മണിയുടെ മരണത്തില്‍ സുഹൃത്തുക്കളുടെ നുണപരിശോധന തുടങ്ങി

236

തിരുവനന്തപുരം : നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ സുഹൃത്തുക്കളുടെ നുണ പരിശോധന തുടങ്ങി. പീറ്റര്‍, മുരുകന്‍, അരുണ്‍, മാനേജര്‍ ജോബി എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്. സുഹൃത്തായ അനീഷിന്‍റെ നുണപരിശോധന വ്യാഴാഴ്ച പൂര്‍ത്തിയാക്കി. മറ്റുള്ളവരെ 10 ദിവസത്തിനുള്ളില്‍ പരിശോധനയ്ക്ക് വിധേയമാക്കും. മണിയുടെ മരണത്തിനു മുന്‍പ് കൂടെ ഉണ്ടായിരുന്ന സഹായികളാണ് ഇവര്‍ അഞ്ചുപേരും. അതേസമയം, മണിയുടെ മരണം സംബന്ധിച്ച അന്വേഷണം ഇതുവരെയും സിബിഐ ഏറ്റെടുത്തില്ല. നേരത്തെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് ടീമാണ് തിരുവനന്തപുരത്ത് നുണപരിശോധന നടത്തുന്നത്.

NO COMMENTS

LEAVE A REPLY