ഐ.എച്ച്.ആർ.ഡി. പരീക്ഷകൾ രജിസ്റ്റർ ചെയ്യാം

13

ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി എന്നീ കോഴ്‌സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2018, 2020, 2021 സ്‌കീം) 2022 ഓഗസ്റ്റിലും രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2018, 2020 സ്‌കീം) 2022 സെപ്റ്റംബറിലും നടത്തും.

വിദ്യാർഥികൾക്ക് പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളിൽ ജൂലൈ 26 വരെ ഫൈൻ കൂടാതെയും, 27 വരെ 100 രൂപ ഫൈനോടു കൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ യഥാക്രമം ഓഗസ്റ്റ്, സെപ്റ്റംബർ ആദ്യവാരം പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫോം സെന്ററിൽ നിന്നും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

NO COMMENTS