ആദ്യമായി ഇടതുസര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയില്‍ എത്താന്‍ പോകുകയാണെന്ന് വിജയരാഘവന്‍

10

ആദ്യമായി ഇടതുസര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയില്‍ എത്താന്‍ പോകുകയാണെന്നും കോണ്‍ഗ്രസ്​ ജനപ്രതിനിധികള്‍ കാലുമാറാന്‍ ഉള്ളതാണെന്നും ജയിച്ചാലും തോറ്റാലും അവര്‍ ബി.ജെ.പിയില്‍ പോകുമെന്നും സി.പി.എം ആക്​ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. ആലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി. ചിത്തരഞ്ജ​െന്‍റ പ്രചാരണാര്‍ഥം കലവൂരില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

ആറ് കേന്ദ്ര ഏജന്‍സിയാണ് തിരുവനന്തപുരത്ത് പെട്ടിയും തൂക്കി നടക്കുന്നതെന്നും ഇവര്‍ 100 വര്‍ഷം നടന്നാലും ഒരു കമ്യൂണിസ്​റ്റുകാരനെപോലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വിജയരാഘവന്‍. തടവുമുറിയിലിട്ട് പീഡിപ്പിച്ച്‌ കള്ള സത്യവാങ്മൂലം എഴുതിച്ച്‌ കോടതിയില്‍ കൊടുക്കുകയാണ് ഇവര്‍. മോദി കേന്ദ്രം ഭരിക്കുമ്ബോള്‍ ബി.ജെ.പിക്കാര്‍ ജയിക്കാത്ത സംസ്ഥാനമായിരിക്കും കേരളം. സവര്‍ണാധിപത്യത്തി​െന്‍റ പ്രതീകമായ ബി.ജെ.പിയുടെ അതേ നയമാണ് കോണ്‍ഗ്രസിനും. കേരളത്തെ മുക്കാന്‍ ചെന്നിത്തലയും കരകയറ്റാന്‍ പിണറായിയുമെന്നതാണ് നിലവിലെ അവസ്ഥ. മനുഷ്യന്‍ ഇത്രയും മോശമാകരുത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമീഷനെ തെറ്റിദ്ധരിപ്പിച്ചാണ് പാവങ്ങളുടെ വയറ്റത്തടിച്ച്‌ അരിയും കിറ്റും തടഞ്ഞതെന്ന് മുന്‍മന്ത്രി കെ.ഇ. ഇസ്​മായില്‍ പറഞ്ഞു. അരിയും ക്ഷേമപദ്ധതികളും മുടക്കാന്‍ തെരഞ്ഞെടുപ്പ്​ കമീഷന്​ കത്തെഴുതിയ പ്രതിപക്ഷ നേതാവിന്​ ജനം പണികൊടുക്കും. വോട്ട്​ ഇരട്ടിപ്പ്​ പരാതിയില്‍ തെര​ഞ്ഞെടുപ്പ്​ കമീഷന്‍ പരിശോധന തുടങ്ങിയപ്പോള്‍ വാദി പ്രതിയായിരിക്കുകയാണ്​. പരാതി നല്‍കിയ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലക്ക്​ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്​ സംജാതമായിരിക്കുന്നത്​.

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി മുരളീധരനെ ചോദ്യം ചെയ്താല്‍ വസ്​തുതകള്‍ പുറത്തുവരുമെന്നും ഇസ്​മായില്‍ പറഞ്ഞു. എ.എം. ശിവരാജന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജി. വേണുഗോപാല്‍, കെ.ഡി. മഹീന്ദ്രന്‍, കെ.ആര്‍. ഭഗീരഥന്‍, പി.എസ്. അജ്​മല്‍ എന്നിവര്‍ സംസാരിച്ചു. അതിരാഷ്​ട്രീയപ്രാധാന്യം ഉള്ള തെരഞ്ഞെടുപ്പാണിത്. വിജയരാഘവന്‍ ആരോപിച്ചു.

NO COMMENTS