പ്രളയം: ജനപ്രതിനിധികള്‍ക്കെതിരെ നാട്ടുകാര്‍, എതിര്‍ത്ത് മന്ത്രി.

192

ആലപ്പുഴ ജില്ലയ്ക്ക് മൂന്നു മന്ത്രിമാരുണ്ടായിട്ടും പ്രളയം ദുരിതംവിതച്ച സമയത്ത് ഒരാള്‍പോലും തിരി‍‍ഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഏറെ നാശനഷ്ടമുണ്ടായ കുട്ടനാടിന് സ്വന്തം എം.എല്‍.എ. ഉണ്ടായിട്ടും പ്രദേശം സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ ആരോപണം ശരിയല്ലെന്നും ദുരിതബാധിതര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ ക്യാംപുകളിലേക്ക് ഇവരെ സുരക്ഷിതരായി മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും വൈദ്യസഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സുധാകരന്‍ പ്രതികരിച്ചു. പ്രളയ ബാധിത പ്രദേശം സന്ദര്‍ശിക്കുക എന്നതിനപ്പുറം അവര്‍ക്കാവശ്യമായ വൈദ്യ, ഭക്ഷ്യ സഹായങ്ങള്‍ എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ഒരു എം.എല്‍.എ എന്ന നിലയില്‍ താന്‍ ചെയ്തതെന്ന് തോമസ് ചാണ്ടി പറഞ്ഞു. ആരോപണങ്ങള്‍ രാഷ്ട്രീയ വിരോധംകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

NO COMMENTS