പി.എസ്.എൽ.വി.-സി 52 വിക്ഷേപണം വിജയം.

21

പി.എസ്.എൽ.വി.-സി 52 വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചു . ഐ.എസ്.ആർ.ഒ.യുടെ 2022-ലെ ആദ്യ ദൗത്യമാണ് വിജയിച്ചത്. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ പുലർച്ചെ 5.59 നാണ് വിക്ഷേപണം നടന്നത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ് – 04ഉ൦ ചെറു ഉപഗ്രഹങ്ങളും വിജയകര മായി വിക്ഷേപിച്ചു.

1710 കിലോഗ്രാം ഉപഗ്രഹമാണ് ഇ.ഒ.എസ്. 04. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഇൻസ്പെയർസാറ്റ് ഒന്നും ഐ.എസ്.ആർ.ഒയുടെ ഐ.എൻ.എസ്.-2 ടി.ഡി.യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്. റഡാർ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്.-04 വഴി പ്രതികൂല കാലാവസ്ഥയിലും തെളിമയാർന്ന ചിത്രങ്ങളെടുക്കാൻ സാധിക്കും.

ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്. 04 – ഭാരം 1710 കിലോഗ്രാം • ഏതുകാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ കഴിയും. ആയുസ്സ് പത്തുവർഷം. – കാർഷിക ഗവേഷണം, പ്രളയസാധ്യതാ പഠനം, ഭൂഗർഭ ഉപരിതല ജലപാനം എന്നിവയ്ക്കുള്ള വിവരങ്ങൾ കൈമാറും. സിങ്കപ്പൂർ, തായ്വാൻ രാജ്യങ്ങളുടെ പരീക്ഷണ ഉപകരണങ്ങൾ ഉൾപ്പെട്ടതാണ് ഇൻസ്പെയർ സാറ്റ് 1. 8.1 കിലോയാണ് ഭാരം. ആയുസ്സ് ഒരുവർഷമാണ്. സൂര്യനെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം.

17.5 കിലോഗ്രാമാണ് ഐ.എൻ.എസ്. 2 ടി.ഡി.യുടെ ഭാരം. ആറു മാസമാണ് ആയുസ്സ്. പേലോഡിൽ ഘടിപ്പിച്ച തെർമൽ ഇമേജിങ് ക്യാമറയാണ് പ്രത്യേകത. ഭൂമി, വെള്ളം, ഉപരിതല ഊഷ്മാവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. 2021 ഓഗസ്റ്റിൽ ജി. എസ്. എൽ.വി. എഫ് 10 പരാജയപ്പെട്ടതിനു ശേഷമുള്ള ആദ്യ വിക്ഷേപണ ദൗത്യമാണിത്. പി.എസ്.എൽ.വി.-സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.

NO COMMENTS