കേന്ദ്രസര്‍ക്കാര്‍ അവരുടെ നിലവാരം കാണിക്കണമെന്നു മന്ത്രി ഇ.പി.ജയരാജന്‍

198

കൊല്ലം • കേന്ദ്രസര്‍ക്കാര്‍ അവരുടെ നിലവാരം കാണിക്കണമെന്നു മന്ത്രി ഇ.പി.ജയരാജന്‍. ഇപ്പോഴത്തെ പ്രവര്‍ത്തികള്‍ക്കു ബിജെപി നേതാക്കള്‍ മാപ്പു പറയേണ്ടി വരും. ബിജെപി ഓഫിസ് ആക്രമണക്കേസില്‍‍ കേന്ദ്രം സംസ്ഥാനത്തോടു വിശദീകരണം ചോദിച്ചത് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നും മന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന ഓഫിസിനു നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടു തേടിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയാണു ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ആക്രമണമുണ്ടായത്.

NO COMMENTS

LEAVE A REPLY