സൗദിയില്‍ നിന്നെത്തുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ വിമാന ടിക്കറ്റ് നല്‍കും: മുഖ്യമന്ത്രി

216

തിരുവനന്തപുരം: സൗദിയിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നാട്ടിലെത്താൻ വിമാന ടിക്കറ്റ് നൽകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സൗദിയില്‍ നിന്ന് ദില്ലിയിലും മുംബൈയിലും എത്തുന്ന പ്രവാസികള്‍ക്കാണ് സ്വന്തം നാട്ടിലെത്താനുള്ളള്ള വിമാന ടിക്കറ്റ് നൽകുക. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
സൗദിയിൽ നിന്ന് കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിൽ എത്തുന്ന മലയാളികളെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് ഒരു തീരുമാനവും സർക്കാരിന് ഇല്ലാതിരുന്നത് കാരണം മലയാളികൾ യാത്ര റദ്ദാക്കിയിരുന്നു. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് മടങ്ങിയെത്തുന്നവര്‍ക്ക് നാട്ടിലെത്താന്‍ തേർഡ് എസി തീവണ്ടി ടിക്കറ്റ് നല്‍കാൻ നോർക്ക സെക്രട്ടറി നിർദ്ദേശം നല്‍കിയിരുന്നു.
സൗദി അറേബ്യ അവരുടെ പണം മുടക്കിയാണ് ദുരിതത്തിലായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. ദില്ലി വിമാനത്താവളത്തിൽ എത്തുന്നവർ എങ്ങനെ നാട്ടിലെത്തും എന്ന കാര്യത്തിൽ ഒരു തീരുമാനവും രാവിലെ വരെ സർക്കാരിനില്ലായിരുന്നു. വൈകിട്ട് ദില്ലി വിമാനത്താവളത്തിൽ എത്തിയ 47 പേരിൽ പലരും വ്യക്തമായ അറിയിപ്പില്ലായിരുന്നു എന്ന പരാതി ഉന്നയിച്ചു.

NO COMMENTS

LEAVE A REPLY