ഡോ. ഷഹന ജീവനൊടുക്കിയ കേസിലെ പ്രതിയുടെ പി.ജി. പഠനം ഹൈക്കോടതി തടഞ്ഞു.

136

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർഥിനി ഡോ. ഷഹന ജീവനൊടുക്കിയ കേസിലെ പ്രതിയും സഹപാഠി യുമായ കരുനാഗപ്പള്ളി സ്വദേശി ഡോ. ഇ.എ. റുവൈസിൻ്റെ പി.ജി. പഠനം ഹൈക്കോടതി തടഞ്ഞു. റുവൈസും കുടുംബവും ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതിനെത്തുടർന്ന് വിവാഹം മുടങ്ങിയതിൽ മനംനൊന്ത് കഴിഞ്ഞ വർഷം ഡിസംബർ നാലിന് ഷഹന ആത്മഹത്യചെയ്തതായാണ് കേസ്. ആത്മഹത്യാ പ്രേരണക്കുറ്റ ത്തിനും സ്ത്രീധന നിരോ ധനനിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. പ്രതിക്ക് ഹൈക്കോടതി ജാമ്യമനുവദിച്ചിരുന്നു.

മാർച്ച് 14-നാണ് റുവൈസിന് പഠനം തുടരാൻ അനുമതി നൽകി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉത്തരവിട്ടത്. റുവൈ സിൻ്റെ പഠനം വിലക്കിയ ആരോഗ്യ സർവകലാശാലയുടെ ഉത്തരവും കോടതി സ്‌റ്റേ ചെയ്‌തിരുന്നു. മെറിറ്റിൽ പ്രവേശനം നേടിയ റുവൈ സിന് പഠനം തുടരാനായില്ലെങ്കിൽ പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാകുമെന്നായിരുന്നു സിംഗിൾ ബെഞ്ചിൻ്റെ വിലയിരുത്തൽ. ഒരാഴ്‌ച യ്ക്കകം പ്രവേശനം അനുവദിക്കാനും കോടതി കോളേജ് അധികൃതർക്ക് നിർദേശം നൽകിയിരുന്നു.

അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ കോളേജ് അധികൃതർ മുൻകരുതലെടുക്കണമെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. സസ്പെൻഷൻ പിൻവലിച്ച് പഠനം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് റുവൈസ് നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പ്രതിയുടെ പേരിലുള്ള കുറ്റം ഗുരുതരമാണെങ്കിലും തെളിയാത്ത സാഹചര്യത്തിൽ പഠനം തുടരാൻ തടസ്സമില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. അതേസമയം, മതിയായ ഹാജർ ഇല്ലെങ്കിൽ പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന് ആരോഗ്യസർവകലാശാല ബോധിപ്പിച്ചെങ്കിലും കുറ്റവാളികൾക്കും ചില അടിസ്ഥാന അവകാശങ്ങളുണ്ടെന്നായിരുന്നു കോടതിയുടെ ഓർമപ്പെടുത്തൽ.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ നടപടി. കോളേജിലെ അച്ചടക്ക സമിതി വീണ്ടും ചേരാനും കോടതി നിർദേശിച്ചിട്ടുണ്ട്. റുവൈസിന് പഠനം തുടരാമെന്നുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തത്‌. കേസ് രണ്ടാഴ്ച്‌ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

NO COMMENTS

LEAVE A REPLY