കാസര്‍ കോട് ജില്ലാ കേരളോത്സവം: കലാ മത്സരങ്ങള്‍ ഡിസംബര്‍ 21,22 തിയ്യതികളില്‍; റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്യും

83

കാസര്‍കോട്: യുവജനങ്ങളുടെ സര്‍ഗ്ഗാത്മകവും കായികവുമായ കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കാസര്‍ കോട് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോ ത്സവത്തിന്റെ കലാമത്സരങ്ങള്‍ ഡിസംബര്‍ 21,22 തിയ്യതികളിലായി പാക്കം ഗവ. ഹൈസ്‌കൂളില്‍ നടക്കും. 9 വേദി കളിലായി 2500 പ്രതിഭകള്‍ 54 ഇനങ്ങളിലായി പങ്കെടുക്കും. 21ന് രാവിലെ വേദി നാലില്‍ പ്രസംഗ മത്സരത്തോടെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമാകും. 22ന് വൈകുന്നേരം നാടക മത്സരത്തോടെ കേരളോത്സവത്തിന് തിരശ്ശീല വീഴും.

21ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കലാ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംഘാടക സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.ജി.സി. ബഷീര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. എം.സി. ഖമറുദ്ദീന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ മഹേഷ് കക്കത്ത് റിപ്പോര്‍ട്ട് അവതിരിപ്പിക്കും.

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി എം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി. ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാരായ ഇ. പത്മാവതി, അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍മാരായ മണികണ്ഠന്‍, സന്തോഷ് കാല തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത നന്ദിയും പറയും.

22ന് വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ. കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, എം. രാജഗോപാലന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും.

കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷ്‌റഫ്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജാനകി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ പി, പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി കെ.എ, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി ഹര്‍ഷദ് വോര്‍ക്കാടി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. നാരായണന്‍, എം. കേളുപണിക്കര്‍, സുഫൈജ ടീച്ചര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.പി. മുസ്തഫ സ്വാഗതവും ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ എം.വി. ശിവപ്രസാദ് നന്ദിയും പറയും.

ജില്ലാ കേരളോത്സവത്തില്‍ 90 കലാ-കായിക ഇനങ്ങളിലായി 4500 പ്രതിഭകളാണ് പങ്കെടുക്കുന്നത്. കായിക മത്സരങ്ങള്‍ ഡിസംബര്‍ 12 മുതല്‍ വിവിധ കേന്ദ്രങ്ങളിലായി നടന്നു വരികയാണ്.

NO COMMENTS