നടീല്‍ വസ്തുക്കളുടെ വിതരണം

94

കാസറകോട്: തലക്കി-പാത്തൂര്‍ ജൈവ കൃഷി ക്ലസ്റ്റര്‍ അംഗങ്ങള്‍ക്കുളള നടീല്‍ വസ്തുക്കളുടെ വിതരണവും ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ബോധവല്‍ക്കരണ പരിപാടിയും നടന്നു. ബക്രബൈല്‍ എ.യു.പി. സ്‌കൂളില്‍ നടന്ന പരിപാടി വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ മജീദ് ബി.എ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ സിന അദ്ധ്യക്ഷത വഹിച്ചു. ക്ലസ്റ്റര്‍ അംഗങ്ങള്‍ക്കുളള നടീല്‍ വസ്തുക്കളായ വാഴക്കന്ന്, മുരിങ്ങ, പപ്പായ എന്നിവയുടെ ജൈവകീടനാശിനിയുടെയും കുമ്മായം എന്നിവയുടെയും വിതരണം നടത്തി. കൃഷി ഓഫീസര്‍ എം.ഷഫീഖ്, ക്ലസ്റ്റര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

NO COMMENTS