രാജ്യത്ത് പ്രധാനമന്ത്രിയുടെ ഏകാധിപത്യം ; പ്രതിഷേധങ്ങൾ ശക്തമാക്കുമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായി

13

ന്യൂഡൽഹി : രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണെന്നും രാഷ്ട്രീയക്കാരെ ഭയപ്പെടുത്താനും പ്രതിപക്ഷത്തെ ഇല്ലാതാക്കാനും പ്രധാന മന്ത്രി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും എ എ പി നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായി. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധങ്ങൾ കടുപ്പിക്കാൻ ഇന്ത്യ കൂട്ടായ്മ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൂട്ടായ്മ മാർച്ച് 31 ന് ഡൽഹിയിലെ റാം ലീല മൈതാനിയിൽ മെഗാ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY