കോടികളുടെ നിക്ഷേപ പദ്ധതി തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ

40

കാസർകോട് : കോടികളുടെ നിക്ഷേപ പദ്ധതി തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ മലപ്പുറം കാളികാവ്, ഉതിരുംപൊയിൽ, പാലക്കാതൊടി ഹൗസിൽ മുഹമ്മദ്‌ ഫൈസലിനെ (32) യാണ് കാസറഗോഡ് ഡി. വൈ. എസ്. പി. പി. ബാല കൃഷ്ണൻ നായർ അറസ്റ്റ് ചെയ്തത്. മൈ ക്ലബ് ട്രേഡേഴ്സ് (My Club Traders ) എന്ന പേരിൽ നിക്ഷേപ പദ്ധതി തുടങ്ങി ലക്ഷങ്ങൾ നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാന ലംഘനം നടത്തിയെന്ന പരാതിയിൽ മഞ്ചേശ്വരം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്

കുറ്റകൃത്യത്തിനു ശേഷം ഗൾഫിലേക്ക് കടന്ന പ്രതി തിരിച്ചു നാട്ടിലേക്കു വരാൻ ബാംഗ്ലൂർ എയർപോർട്ടിൽ ഇറങ്ങിയപ്പോളാണ് ഇയാളെ പിടികൂടിയത്. മൈ ക്ലബ് ട്രേഡേഴ്സ് എന്ന കമ്പനിയിൽ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 1527രൂപ പ്രകാരം ഒരു വർഷം വരെ ലാഭംവിഹിതം തരുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നത്

മൈ ക്ലബ് ട്രേഡേഴ്സ് , ടോൾ ഡീൽ വെന്റുറേസ്, പ്രിൻസസ് ഗോൾഡ് ആൻഡ് ഡയമണ്ട് (My club traders, Toll deal ventures, princes gold and diamonds ) എന്നി പേരുകളിൽ കമ്പനി രൂപീകരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.13 പ്രതികൾ ഉള്ള ഈ കേസിലെ 7 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാൻ ബാക്കിയുള്ള അഞ്ച് പ്രതികൾ വിദേശത്ത് ഒളിവിൽ കഴിയുകയാണ്.ഈ പ്രതികളെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

കണ്ണൂർ റേഞ്ച് ഡി ഐ ജി രാഹുൽ ആർ. നായരുടെ ഉത്തരവ് പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിൽ ഉള്ള ഇത്തരം കേസുകൾ അന്വേഷിക്കാൻ കാസറഗോഡ് ഡി. വൈ. എസ്. പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു,അറസ്റ്റ് ചെയ്ത പ്രതി കമ്പനിയുടെ എംഡി ആയാണ് പ്രവർത്തിച്ചിരുന്നത് . അനേഷണ സംഘത്തിൽ എസ്‌ ഐ ജനാർദ്ദനൻ, എ എസ്‌ ഐ മോഹനൻ, എസ്‌ സി പി ഒ രാജേഷ് എന്നിവർ ഉണ്ടായിരുന്നു

NO COMMENTS